Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Creates An Auspicious

Kasaragod

ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലൊ​രു മം​ഗ​ള​വ​ന​മൊ​രു​ക്കി ദേ​വ​സ്യാ​ച്ച​ൻ

ചി​റ്റാ​രി​ക്കാ​ൽ: എ​റ​ണാ​കു​ളം ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള മം​ഗ​ള​വ​നം പോ​ലെ ഇ​പ്പോ​ൾ ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഒ​രു സ്വ​കാ​ര്യ വ​ന​ഭൂ​മി​യു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​നാ​യ കാ​വും​പു​റ​ത്ത് സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ദേ​വ​സ്യാ​ച്ച​ൻ ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന മ​ര​ങ്ങ​ൾ നി​റ​ഞ്ഞ നാ​ലേ​ക്ക​ർ ഭൂ​മി. ചെ​റു​തും വ​ലു​തു​മാ​യ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മ​ര​ങ്ങ​ൾ വ​ള​ർ​ന്നു​വ​ന്ന് ഈ ​സ്ഥ​ലം ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ മി​യാ​വാ​ക്കി വ​ന​ങ്ങ​ളെ​യും പ​ച്ച​ത്തു​രു​ത്തു​ക​ളെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഹ​രി​ത​സ​മൃ​ദ്ധ​മാ​ണ്.

ഒ​രു​കാ​ല​ത്ത് തെ​ങ്ങും ക​മു​കും നി​റ​ഞ്ഞു​കാ​യ്ച്ചി​രു​ന്ന കൃ​ഷി​ഭൂ​മി​യാ​യി​രു​ന്നു ഇ​വി​ടം. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും വി​വി​ധ രോ​ഗ​ങ്ങ​ളാ​ലും അ​വ​യോ​രോ​ന്നാ​യി ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ദേ​വ​സ്യാ​ച്ച​ൻ മ​ഹാ​ഗ​ണി​യും തേ​ക്കും പ്ലാ​വും മ​റ്റും ന​ട്ടു​വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​നു സ​മീ​പം വ​ലി​യ മാ​ർ​ക്ക​റ്റ് വി​ല​യു​ള്ള ഭൂ​മി​യി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​നെ വി​മ​ർ​ശി​ച്ച​വ​രും അ​ന്ന് ഏ​റെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് കൃ​ഷി തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് അ​ന്ന് മ​ര​ത്തൈ​ക​ൾ ന​ട്ട​തെ​ന്ന് ദേ​വ​സ്യാ​ച്ച​ൻ പ​റ​യു​ന്നു.

ഇ​പ്പോ​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​രും കൃ​ഷി​ചെ​യ്യാ​തെ വ​ച്ച ഭൂ​മി വെ​റു​തേ കാ​ടു​പി​ടി​ച്ച് ഒ​ന്നി​നും കൊ​ള്ളാ​തെ കി​ട​ക്കു​മ്പോ​ൾ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് ദേ​വ​സ്യാ​ച്ച​ന്‍റെ പ​റ​മ്പി​ലു​ള്ള​ത്. ആ​ദ്യ​കാ​ല​ത്ത് ന​ട്ട മ​ര​ങ്ങ​ളി​ൽ പ​ല​തും ഇ​പ്പോ​ൾ ആ​കാ​ശം മു​ട്ടെ വ​ള​ർ​ന്നു​പ​ന്ത​ലി​ച്ചു. അ​ന്നു ന​ട്ട മ​ഹാ​ഗ​ണി മ​ര​ങ്ങ​ളി​ലൊ​ന്ന് അ​ടു​ത്തി​ടെ തോ​മാ​പു​രം പ​ള്ളി​യു​ടെ വൈ​ദി​ക​മ​ന്ദി​ര നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ദേ​വ​സ്യാ​ച്ച​ൻ സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യൊ​ന്നും സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ദേ​വ​സ്യാ​ച്ച​ൻ ഈ ​വ​നം ന​ട്ടു പ​രി​പാ​ലി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ത​ല​ച്ചു​മ​ടാ​യി തൈ​ക​ൾ കൊ​ണ്ടു​വ​ന്നാ​ണ് ന​ട്ട​ത്. അ​തി​നു​ശേ​ഷം വ​നം വ​കു​പ്പി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പു​ര​സ്കാ​ര​ങ്ങ​ൾ ഈ ​ക​ർ​ഷ​ക​നെ തേ​ടി​യെ​ത്തി. ഇ​പ്പോ​ൾ ഈ ​വ​നം കാ​ണാ​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ചാ​രി​ക​ളു​മെ​ല്ലാം എ​ത്തു​ന്നു​ണ്ട്. വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ശ്വാ​സ​ത്തി​നാ​യും നി​ര​വ​ധി പേ​ർ ഇ​വി​ടെ​യെ​ത്തു​ന്നു. ഭാ​ര്യ ബി​ജി​യും മ​ക്ക​ൾ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​പി​നും ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ബി​ന്ദു​വും അ​ധ്യാ​പ​ക​രാ​യ അ​നു​വും ബി​നു​വും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ദേ​വ​സ്യാ​ച്ച​ന് നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

 

 

Latest News

Corehub Up